Skip to main content

മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് പിജി സീറ്റുകൾ കൂടി

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് എം.ഡി. ഡെർമ്മറ്റോളജി (ത്വക്ക് രോഗ വിഭാഗം) സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ടു  എം.എസ്. ഒഫ്ത്താൽമോളജി സീറ്റുകളും അടുത്തിടെ രണ്ട് എം.എസ്. ഇ.എൻ.ടി. സീറ്റുകളും അനുവദിച്ചിരുന്നു. ഇതിലൂടെ ഈ വിഭാഗങ്ങളിൽ നൂതന ചികിത്സകൾ വരുംകാലങ്ങളിൽ ജനങ്ങൾക്ക് ലഭ്യമാകും. 2013ൽ ഈ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകൾക്ക് ഈ വർഷമാണ് അനുമതി ലഭ്യമായത്. മറ്റ് മെഡിക്കൽ കോളേജുകളെപ്പോലെ മഞ്ചേരി മെഡിക്കൽ കോളേജിലും ഉയർന്ന ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 പി.എൻ.എക്സ്. 4249/2021

date