Skip to main content

തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി ഇ-ശ്രം പോർട്ടൽ

ജില്ലയിലെ അസംഘടിത തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡിനായി ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

register.eshram.gov.in എന്ന പേർട്ടലിൽ ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നൽകി തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒ.ടി.പി വെരിഫിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അക്ഷയ / പൊതുസേവന കേന്ദ്രങ്ങൾ ( സി.എസ്.സി) വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്ന് തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഇ-ശ്രം കാർഡ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ -ശ്രം രജിസ്‌ട്രേഷൻ ബാധിക്കില്ല.

 

കർഷകർ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി വർക്കർമാർ,പത്ര ഏജന്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഓട്ടോഡ്രൈവർമാർ, തടിപ്പണിക്കാർ, അതിഥിത്തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികൾക്കും ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

date