Skip to main content

പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ ഒഴിവ്

കാസര്‍കോട്  ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍പെട്ട  ദേലമ്പാടി, മടിക്കൈ ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന പ്രമോട്ടറെ തെരെഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സേവന സന്നദ്ധതയുള്ളവരും  എട്ടാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 25 നും 50നും മധ്യേ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഒമ്പതിന് രാവിലെ 11 ന് കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന  കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.  ഫോണ്‍:  04994 255466.

date