Skip to main content
ഹരിത ചട്ടത്തില്‍ ലളിതം സുന്ദരം മുള്ളേരിയ സ്‌കൂള്‍

ഹരിത ചട്ടത്തില്‍ ലളിതം സുന്ദരം മുള്ളേരിയ സ്‌കൂള്‍

സ്‌കൂള്‍ പ്രവേശനോത്സവത്തിന് മുള്ളേരിയ ജിവിഎച്ച്എസ്എസ് ഹരിത ചട്ടം പാലിച്ചുണ്ടാക്കിയ തോരണങ്ങള്‍ ഏറെ ശ്രദ്ധേയമായി. അധ്യാപകരുടെ കൂട്ടായ നേതൃത്വത്തില്‍ പനയോലകള്‍ കൊണ്ട് തീര്‍ത്ത സൂര്യകാന്തി പൂക്കളും ഓല മെടഞ്ഞു കൊണ്ട് ഒരുക്കിയ സ്വാഗത ബോര്‍ഡുകളും ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു. പ്ലാസ്റ്റിക് തോരണങ്ങള്‍ തീര്‍ത്തും ഒഴിവാക്കി കൊണ്ടായിരുന്നു സ്‌കൂള്‍ പ്രവേശനോത്സവം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസറുകളും കുട്ടികള്‍ തന്നെ നിര്‍മിച്ച മാസ്‌കുകളും വിതരണം ചെയ്തു. വിദ്യാലയങ്ങളില്‍  അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും നേതൃത്വത്തില്‍ ജൈവ പച്ചക്കറി തോട്ടവും പുഷ്‌പോദ്യാനവും ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ രത്‌നാകര, ആദൂര്‍ സി.ഐ അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് ആനന്ദ കെ മൊവ്വാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date