യുവജന ക്ലബ്ബ്, യുവപ്രതിഭാ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2020ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള പുരസ്കാരത്തിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപവര്‍ത്തനം (അച്ചടി മാധ്യമം, ദൃശ്യമാധ്യമം വെവ്വേറെ), കല, സാഹിത്യം, ഫൈനാര്‍ട്സ്, കായികം (വനിത, പുരുഷന് വെവ്വേറെ), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 11 പേര്‍ക്കാണ് പുരസ്കാരം നല്‍കുക. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകള്‍ക്ക് മികച്ച യുവജനക്ലബ്ബിനുള്ള പുരസ്കാരത്തിന് അപേക്ഷിക്കാം. ജില്ലാതലത്തില്‍ മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും നല്‍കും. ജില്ലാതലത്തില്‍ അര്‍ഹത നേടിയ ക്ലബ്ബുകളെ സംസ്ഥാനതല അവാര്‍ഡിനായി പരിഗണിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 20. മാര്‍ഗനിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോമും ജില്ലാ യുവജന ക്രേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലും ലഭ്യമാണ്
- Log in to post comments