Skip to main content

ജില്ലാ കോടതിയിൽ ഇ-സേവാ കേന്ദ്രം പ്രവർത്തനം തുടങ്ങി

കോട്ടയം: ജില്ലാ കോടതിയിലെ ഇ-സേവാ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി ചുമതലവഹിക്കുന്ന ജോൺസൺ ജോൺ നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി കുര്യൻ അധ്യക്ഷത വഹിച്ചു. 

അഡീഷണൽ ജില്ലാ ജഡ്ജി ജി. ഗോപകുമാർ, അഡീഷണൽ ജില്ലാ ജഡ്ജിയും ഇ-കോടതി പദ്ധതി നോഡൽ ഓഫീസറുമായ സനു എസ്. പണിക്കർ, സ്‌പെഷൽ ജഡ്ജി റ്റിറ്റി ജോർജ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റ്റി.ആർ. റീനാദാസ്, കോർട്ട് മാനേജർ കെ. ഹരികുമാർ നമ്പൂതിരി, ബാർ അസോസിയേഷൻ സെക്രട്ടറി ജോബിൻ ജോസഫ്, അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

കോടതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേസ് സംബന്ധിച്ച തീയതികൾ, വിധിപ്പകർപ്പുകൾ എന്നിവ കക്ഷികൾക്കും അഭിഭാഷകർക്കും ലഭ്യമാകും. സേവനങ്ങൾ സൗജന്യമാണ്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇ-സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം. കേസുകളുടെ ഇ-ഫയലിംഗ്, ഇ-സ്റ്റാമ്പ് പേപ്പറും ഇ-പേയ്‌മെന്റുകളും നടത്തൽ, ആധാർ അധിഷ്ഠിത ഡിജിറ്റൽ സിഗ്‌നേച്ചറിന് അപേക്ഷ നൽകൽ എന്നിവയ്ക്കുള്ള സഹായം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ മുഖേന സൗജന്യമായ നിയമസേവനം എന്നിവയടക്കം വിവിധ സേവനങ്ങൾ ഇ-സേവാ കേന്ദ്രംവഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.

date