Skip to main content

ഇ-ശ്രാം പോർട്ടൽ രജിസ്ട്രേഷൻ : ജില്ലാതല ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗം ചേർന്നു

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആധാർ അധിഷ്ഠിത നാഷ്ണൽ ഡാറ്റാബേസ് ഇ-ശ്രാം പോർട്ടലിലെ രജിസ്ട്രേഷൻ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗം ചേർന്നു. പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് വളണ്ടിയർമാരുടെ സഹകരണത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. 
ഭിന്നശേഷിക്കാരായ തൊഴിലാളികളുടെ രജിസ്ട്രേഷനായി പഞ്ചായത്ത് തലത്തിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. കുടുംബശ്രീ
സി ഡി എസുകളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഹാളുകളിൽ സൗകര്യമെരുക്കി കുടുംബശ്രീ അംഗങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

കൃഷി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, സ്വയം തൊഴിൽ അംഗങ്ങൾ, ലോട്ടറി തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഇ എസ് ഐ / ഇ പി എഫ് ആനുകൂല്യങ്ങൾ ഇല്ലാത്തവർ,വരുമാന നികുതി പരിധിയിൽ ഉൾപ്പെടാത്തവർ തുടങ്ങിയവരാണ് നാഷ്ണൽ ഡാറ്റാബേസ് ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്. ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയാണ് 
രജിസ്ട്രേഷൻ രേഖകൾ. eshram.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ , അക്ഷയ കേന്ദ്രങ്ങൾ , കോമൺ സർവീസ് സെന്ററുകൾ അഥവാ സി എസ് സി കേന്ദ്രങ്ങൾ, പോസ്റ്റൽ ബാങ്ക് ഓഫിസുകൾ   വഴിയോ രജിസ്റ്റർ ചെയ്യാം. ജില്ലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ ഡിസംബർ 31 നുള്ളിൽ പൂർത്തിയാക്കണം. 

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ തൊഴിൽ വകുപ്പ് ഓഫീസർ കെ എസ് പ്രമോദ്, പോസ്റ്റൽ ബാങ്ക് ജില്ലാ ഹെഡ് നിമി, അക്ഷയ ജില്ലാ കോർഡിനേറ്റർ മെവിൻ, സി എ സി ജില്ലാ മാനേജർ ബ്രിട്ടോ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പ്രതിനിധികൾ, വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date