Skip to main content

വ്യവസായ സംരംഭങ്ങൾക്ക് സബ്‌സിഡി; അപേക്ഷിക്കാം

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്കായി ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പാക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്ത വിദ്യർക്കായി പി.എം.ഇ.ജി.പി, എന്റെ ഗ്രാമം (എസ്.ഇ.ജി.പി) പദ്ധതികളിലൂടെ സബ്‌സിഡി നൽകും. പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ മുതൽ മുടക്കിൽ ആരംഭിക്കുന്ന ഖാദി കമ്മീഷൻ അംഗീകരിച്ച വ്യവസായ സംരംഭത്തിന് 25 മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. താത്പര്യമുള്ളവർ പി.എം.ഇ.ജി.പി. ഇ-പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കണം. 

എന്റെ ഗ്രാമം (എസ്.ഇ.ജി.പി) പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെ മുതൽ മുടക്കിൽ ആരംഭിക്കുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങൾക്ക് 25 മുതൽ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. segp.kkvib.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0481 2560586.

 

date