Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

 

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നീ വിഷയത്തില്‍ ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് വിഷയത്തിലേക്ക്  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പരിചയവും/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പരിചയവും/എന്‍.ടി.സിയും നാല് വര്‍ഷത്തെ പരിചയവും/എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. എംപ്ലോയ്ബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ എംബിഎ/ബിബിഎയും രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിജിഇറ്റിയില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം ലഭിച്ചിട്ടുള്ള രണ്ടു വര്‍ഷ പരിചയമുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ ഒന്‍പതിന് രാവിലെ 11നും ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് തസ്തികയിലേക്ക് നവംബര്‍ 10ന് രാവിലെ 11നുമാണ് നടക്കുക.   താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഐ.ടി.ഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04931 222932.

date