Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം നവംബർ 11ന്

കോട്ടയം: പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിനായി നവംബർ 11ന് രാവിലെ 10ന് അഭിമുഖം നടത്തും. ഡയറിംഗ്, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്മാൻ, ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റം, വയർമാൻ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എന്നീ ട്രേഡുകളിലേക്കാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സി.യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഇന്റർവ്യൂവിന് എത്തണം. മാസം 24000 രൂപ വേതനം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04812551062. 

 

date