Skip to main content

പ്ലസ് ടു, ബിരുദ കോഴ്സ്‌കളിലേക്ക് യോഗ്യത നേടിയവരുടെ പേരുവിവരം പ്രസിദ്ധീകരിച്ചു 

കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ പ്ലസ് ടു, ബിഎ പ്രവേശനത്തിന് യോഗ്യത നേടിയവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. 2020-21 വർഷത്തെക്കുള്ള പ്ലസ് ടു കോഴ്‌സിനും 2020 - 22 അധ്യയന വർഷത്തെ ബിരുദ കോഴ്സിനുമുള്ളവരുടെ വിവര പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യോഗ്യത നേടിയ വിദ്യാർത്ഥികൾ സൈറ്റിൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം പ്രവേശന സമയത്ത് ഹാജരാകണം. പ്ലസ് ടു ക്ലാസിലേക്ക് നവംബർ 18 നും ബി എ കോഴ്സിലേക്ക് 19നും അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.kalamandalam.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date