Skip to main content

ഫാർമസിസ്റ്റ് ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. എൻസി പി/ സിസിപി യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ ഒൻപതിന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ: 04812583516.

 

date