Skip to main content

തിരൂരങ്ങാടി താലൂക്കില്‍ 25 അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

 

തിരൂരങ്ങാടി താലൂക്കില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി നടന്ന പരിശോധനയില്‍  അനര്‍ഹമായി കൈവശം വച്ച 25 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. എടരിക്കോട് പഞ്ചായത്തിലെ ഞാറത്തടം, ചുടലപ്പാറ, പുതുപ്പറമ്പ് എന്നീ പ്രദേശങ്ങളിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍  പി. സുജാതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇതില്‍ രണ്ട് എ.എ.വൈ കാര്‍ഡുകള്‍, 14 മുന്‍ഗണനാ കാര്‍ഡുകള്‍, ഒന്‍പത് സബ്‌സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ പള്ളിയാളി, എ.ഹരി, മറ്റു ജീവനക്കാരായ യു. അഭിലാഷ്, പി. അതുല്‍ എന്നിവരും പങ്കെടുത്തു.  വരും ദിവസങ്ങളില്‍ താലൂക്കിലെ മറ്റു പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനധികൃതമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഫീസിലെ 0494 2462917, 9188527392 എന്നീ നമ്പറുകളില്‍ അറിയിക്കാം.

date