Skip to main content

ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും നാളെ (നവംബർ 5) ഏറ്റുമാനൂരിൽ

കോട്ടയം: കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയുടെ ഭാഗമായുള്ള ഫയൽ തീർപ്പാക്കൽ അദാലത്ത് വെള്ളിയാഴ്ച (നവംബർ 5) രാവിലെ 10ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ  സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. സഹകരണ ബാങ്കിൽ നിന്നോ സംഘങ്ങളിൽ നിന്നോ വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരക രോഗം പിടിപെടുകയോ ചെയ്ത വായ്പക്കാർക്ക് ധനസഹായം നൽകുന്നതിനാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നത്.

തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാവും. ജോയിന്റ് രജിസ്ട്രാർ പി. ഷാജി റിപ്പോർട്ടവതരിപ്പിക്കും. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ റിസ്‌ക് ഫണ്ട് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും മീനച്ചിൽ, കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളിലേത് സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹും നിർവഹിക്കും. 

വിവിധ താലൂക്കുകളിലെ ചികിത്സാ ധനസഹായ വിതരണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ എന്നിവർ ചേർന്ന് നിർവഹിക്കും. 

ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, വ്യാപാരിവ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വർക്കി ജോയി, കോട്ടയം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ. അജിത് കുമാർ, ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) എസ്. ജയശ്രീ, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) രാജീവ് എം. ജോൺ, അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ് ഇൻ ചാർജ് ) പി.കെ ബിന്ദു, ബോർഡ് മാനേജർ എസ്. മധുസൂദനൻ എന്നിവർ പങ്കെടുക്കും.

 

date