Skip to main content

അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതി: എന്യുമറേറ്റര്‍മാരാകാന്‍ സന്നദ്ധരായവര്‍ രജിസ്റ്റര്‍ ചെയ്യണം

 

സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയില്‍ അതിദാരിദ്ര്യ അവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും പട്ടിക തയ്യാറാക്കാന്‍ വിവര ശേഖരണം നടത്തുന്നതിന് എന്യുമറേറ്റര്‍മാരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ അതാത് ഗ്രാമ പഞ്ചായത്തില്‍ / മുനിസിപ്പാലിറ്റിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നോഡല്‍ ഓഫീസറായ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ എന്യുമറേറ്റര്‍മാരായി പ്രവര്‍ത്തിക്കാനാണ് അവസരം ലഭിക്കുക. എം.എസ്.ഡബ്ല്യു / ഹുമാനിറ്റീസ് മുതലായ സാമൂഹിക വിഷയങ്ങളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും, എന്‍.എസ്.എസ് വോളന്റിയേഴ്‌സിനും, യുവജനങ്ങള്‍ക്കും അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താം.

പൂര്‍ണമായും സന്നദ്ധ സേവനത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്യുമറേഷന്‍ ജോലികള്‍ ചെയ്യാന്‍ താത്പര്യമുള്ളവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രാഥമിക പരിജ്ഞാനം ഉള്ളവരും അതാത് ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. എന്യുമറേറ്റര്‍മാര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

date