Skip to main content

മരം ലേലം 10 ന്

 

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പാലക്കാട് - പെരിന്തല്‍മണ്ണ സംസ്ഥാനപാത 53 ന്റെ ഇരുവശത്തെ മരങ്ങള്‍ കടമ്പഴിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശത്തുള്ള കെ.എം.സി കമ്പനിയുടെ പ്രൊജക്ട് ഓഫീസ് പരിസരത്ത് നവംബര്‍ 10 ന് രാവിലെ 11 ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ നവംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0494 2608728

date