Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള സോഫ്ട് വെയര്‍ ടെക്നോളജി പാര്‍ക്കിന്റെ പ്രധാന കവാടത്തിലെ അലുമിനിയം ഡോര്‍ (ഒരെണ്ണം), വിവിധ മുറികളിലുള്ള അലുമിനിയം ഫാബ്രിക്കേഷന്‍ ഡോര്‍ (14 എണ്ണം), ഗ്ലാസ് ഡോര്‍ (മൂന്നെണ്ണം), ടോയ്ലെറ്റ് ഡോര്‍ (എട്ടെണ്ണം), എന്നിവയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കണം. കവറിനു പുറത്ത് 'സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്കിലെ വാതിലുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.

date