Skip to main content

യുവ പ്രതിഭാ പുരസ്‌കാരത്തിനും യുവജന ക്ലബ്ബുകള്‍ക്കുളള അവാര്‍ഡിനും അപേക്ഷിക്കാം    

 

 

  

സംസ്ഥാന യുവജനക്ഷേമബോര്‍ഡ് 2020 ലെ  സ്വാമി വിവേകാനന്ദന്‍  യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുളള  അവാര്‍ഡിനും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു.  വ്യക്തിഗത അവാര്‍ഡിന് 18നും 40നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്  അപേക്ഷിക്കാം.  സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവര്‍ത്തനം- ദൃശ്യ മാധ്യമം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം (പുരുഷന്‍, വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ ഓരോ വ്യക്തിക്ക് വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതത് മേഖലകളിലെ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞടുക്കുക. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും.  സംസ്ഥാന യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ജില്ലാതലത്തിലെ മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.  ജില്ലാ തലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ്  സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുക.   സംസ്ഥാന തലത്തില്‍ തിരഞ്ഞടുക്കുന്ന മികച്ച ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും.   അപേക്ഷാ ഫോമും മാര്‍ഗ്ഗ നിര്‍ദേശങ്ങളും  www.ksywb.kerala.gov.in  എന്ന വെബ്സൈറ്റിലും ജില്ലാ യുവജനകേന്ദ്രങ്ങളിലും ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം  നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.  അപേക്ഷകള്‍ അയക്കേണ്ട വിലാസം -കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം,സിവില്‍സ്റ്റേഷന്‍,  ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍ 0495 2373371.
  

date