Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകള്‍ക്ക് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് നവംബര്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷിക്കാം. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍/ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍/സ്‌കൂള്‍ പ്രിന്‍സിപ്പല്‍/പ്രഥമാധ്യാപകന്‍  എന്നിവരില്‍ ആരെങ്കിലുമാകണം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് തൊട്ടടുത്ത പട്ടികജാതി വികസന ഓഫീസുമായോ, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0471-2304594, 0471-2737240.
 

date