Skip to main content

കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളായ ദുര്‍ഗ്ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ 2021 മെയില്‍  നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ  സര്‍ട്ടിഫിക്കറ്റ് പരിശോധന  കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കും. കാറ്റഗറി ഒന്നില്‍പെട്ടവരുടെ പരിശോധന നവംബര്‍ ഒമ്പതിനും കാറ്റഗറി രണ്ട്, നാല് വിഭാഗങ്ങളുടെ പരിശോധന നവംബര്‍ 10 നും കാറ്റഗറി മൂന്നിലുള്ളവരുടെ പരിശോധന നവംബര്‍ 11 നും നടക്കും. പരീക്ഷ വിജയിച്ചവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പും, മാര്‍ക്ക് ഇളവ് ലഭിച്ചവര്‍  ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍:  0467 2206233, 9447450102

date