Skip to main content

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

***കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ (നവംബര്‍ 6 )വരെയും കര്‍ണാടക തീരത്ത് മറ്റന്നാള്‍ (നവംബര്‍ 7) വരെയും മത്സ്യബന്ധനം പാടില്ല

 

നാളെ (നവംബര്‍ 6) വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിലും മറ്റന്നാള്‍ (നവംബര്‍ 7) വരെ കര്‍ണാടക തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഈ സാഹചര്യത്തില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ (നവംബര്‍ 6 ) വരെയും കര്‍ണാടക തീരത്ത് മറ്റന്നാള്‍ (നവംബര്‍ 7) വരെയും മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date