Post Category
വാഹന ലേലം
കൊച്ചി: എറണാകുളം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ 45 വാഹനങ്ങള്‍ എറണാകുളം എക്സ്സൈസ് ഡെപ്യൂട്ടീ കമ്മിഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി നവംബര്‍ 20-ന് രാവിലെ 11-ന് നിലവിലുളള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാമല എക്സൈസ് റെയിഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും മറ്റ് വിവരങ്ങളും എറണാകുളം എക്സ്സൈസ് ഡെപ്യൂട്ടീ കമ്മിഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളില്‍ നിന്നോ ലഭിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താല്പര്യമുളളവര്ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാവുന്നതാണ്.
date
- Log in to post comments