Skip to main content

അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കാം

 

അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക  ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം 1,00,00 രൂപയില്‍ കൂടുതല്‍ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകര്‍.  കായികരംഗത്തു ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ്  കൗണ്‍സില്‍, തിരുവനന്തപുരം -1 എന്ന  വിലാസത്തില്‍  നവംബര്‍ 30 നകം ലഭിക്കുന്ന വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  സെക്രട്ടറിക്കും നല്‍കണം. നവംബര്‍ 30ന് ശേഷം  ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷ ഫോമും  വിശദവിവരങ്ങളും  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും ലഭിക്കും.

date