Skip to main content

കേസന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ 

 
നാലുമാസം ഗര്‍ഭിണിണിയായിരുന്ന യുവതിയുടെ മരണം ചികിത്സാപിഴവ് കാരണമാണെന്ന  പരാതിയില്‍ ഇടുക്കി ജില്ലാമെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ദ്ധാഭിപ്രായം ലഭ്യമാക്കി കേസന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കി തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍     അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.    കുമളി അട്ടപ്പള്ളം സ്വദേശിനി മോളി ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.  മോളി ജോര്‍ജിന്റെ മകള്‍ ജിജിയാണ് കഴിഞ്ഞവര്‍ഷം വണ്ടന്‍മേട്ട് ലൈഫ് ബ്യൂംസ് ആശുപത്രിയില്‍ മരിച്ചത്.  

    കമ്മീഷന്‍ കട്ടപ്പന ഡി വൈ എസ് പി യില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.   മരിച്ച ജിജിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പോലീസ് ക്രൈം നമ്പര്‍ 734/2020 കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ കട്ടപ്പന ഗ്രാമന്യായാലയത്തിലേക്ക് അയച്ചുകൊടുത്തു.  ഇന്‍ക്വസ്റ്റ് തയ്യാറാക്കി.  സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ബന്തവസ്സില്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  കേസില്‍ കൂടുതല്‍ സാക്ഷികളെ കണ്ട് മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരി്ക്കണമെന്ന് കമ്മീഷന്‍ കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

date