Skip to main content

ട്രാന്‍സ്ജെന്റര്‍ അവകാശങ്ങളെ കുറിച്ച് അവബോധ പരിപാടി ഇന്ന് (നവംബര്‍ 6)

ആസാദി കാ അമൃത് മഹോത്സത്തിന്റെ  ഭാഗമായി  ട്രാന്‍സ്ജെന്‍ഡേഴ്‌സിന്റെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ജില്ലാതലത്തില്‍ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവബോധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ആറിന് രാവിലെ 10ന് ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ ഹൈക്കോടതി ജഡ്ജിയും കെല്‍സ ചെയര്‍മാനുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ നിര്‍വ്വഹിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ട്രാന്‍സ്‌ജെന്റേഴ്സിനെ ആദരിക്കല്‍ കര്‍മ്മവും ഭക്ഷ്യക്കിറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജിയും ഡിഎല്‍എസ്എ ചെയര്‍മാനുമായ ജസ്റ്റിസ് പി ജെ വിന്‍സെന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. 
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ജി പൂങ്കുഴലി തുടങ്ങിയവര്‍ പങ്കെടുക്കും.

date