Skip to main content

പഞ്ചഗവ്യ വിതരണവും മണ്ണ് പരിശോധന ക്യാമ്പും നടത്തി 

 

 

 

സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് സൗജന്യമായി പഞ്ചഗവ്യം വിതരണം ചെയ്തു. തിക്കോടി മണ്ണ് പരിശോധന കേന്ദ്രത്തിന്റെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണ് പരിശോധന ക്യാമ്പും നടത്തി. പൂവാറന്‍തോട് ഗവ. എല്‍.പി സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജറീന റോയ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ എല്‍സമ്മ ജോര്‍ജ്ജ്, ബോബി ഷിബു, സീന ബിജു, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ നിഷ പി.ടി, കൃഷി ഓഫീസര്‍ മുഹമ്മദ് പി.എം, മണ്ണ് പരിശോധന എ.ഡി.എ സ്മിത, എച്ച്.പി.സി.സി കണ്‍വീനര്‍ മാര്‍ട്ടിന്‍ വടക്കേല്‍, നിപി കെ തുടങ്ങിയവർ സംസാരിച്ചു.

date