Skip to main content

പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

 

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കോട്ടായി ഗവ. ആണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള സീറ്റിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സമുദായക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, ജനനതീയതി, കഴിഞ്ഞ വര്‍ഷം വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ ഹെഡ്മാസ്റ്ററെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നവംബര്‍ 15 നു വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറങ്ങളും കൂടുതല്‍ വിവരങ്ങളും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലുള്ള പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630127

date