Skip to main content

ബി.എ.എം.എസ് സംവരണ സീറ്റിലേക്ക് അപേക്ഷിക്കാം

 

മാഹി രാജീവ്ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബി.എ.എം.എസ് കോഴ്സില്‍ എന്‍.ആര്‍.ഐ / എന്‍.ആര്‍.ഐ സ്പോണ്‍സേര്‍ഡ് വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഏഴ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്കാണ് അവസരം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം മാഹി രാജീവ്ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും www.rgamc.in ല്‍ ലഭിക്കും. ഫോണ്‍: 9447687058, 9448223636, 9495894145, 0490 2337340, 41.

date