Skip to main content

ജില്ലയിൽ ഇന്ന് (05.11.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 20943 പേർ (2875 ഒന്നാം ഡോസും, 18068 രണ്ടാം ഡോസും

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 16 പേർ (രണ്ടാം ഡോസ് മാത്രം)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 16 പേർ (രണ്ടാം ഡോസ് മാത്രം ) 

ജില്ലയിൽ ഇന്ന് (05.11.2021) ആകെ 20943 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 28 ആരോഗ്യ പ്രവർത്തകരും 52 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 2229 പേർ ഒന്നാം ഡോസും 7943 പേർ രണ്ടാം ഡോസുമടക്കം 10172 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 474 പേർ ഒന്നാം ഡോസും 5771 പേർ രണ്ടാം ഡോസുമടക്കം 6245 പേരും, 60 വയസിനു മുകളിലുള്ള 172 പേർ ഒന്നാം ഡോസും 4274 പേർ രണ്ടാം ഡോസുമടക്കം 4446 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 10 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 8 പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 5 പേരും, 60 വയസ്സിനു മുകളിലുള്ള 3 പേരും വീതം രണ്ടാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 16 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 12 പേരും, 45 മുതൽ 60 വരെയുള്ളവരിൽ 3 പേരും, 60 വയസ്സിനു മുകളിലുള്ള ഒരാളും  രണ്ടാം ഡോസ് സ്പുട്നിക്ക് കുത്തിവെപ്പെടുത്തിരിക്കുന്നു.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date