Skip to main content
 നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി. സ്‌കൂളിലെ പെന്‍ കളക്ഷന്‍     ബോക്‌സില്‍ നിന്നും 50 കിലോ ഉപയോഗശൂന്യമായ പേനകള്‍ ഹരിതകര്‍മ്മസേനക്ക് കൈമാറുന്നു

ഹരിതകര്‍മ്മസേനക്ക് ഉപയോഗശൂന്യമായ 50 കിലോ പേനകള്‍ കൈമാറി നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി.സ്‌കൂള്‍

പൊതു ഇടങ്ങളിലെ പാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പെന്‍ കളക്ഷന്‍ ബോക്‌സില്‍ നിന്നും അമ്പത് കിലോ ഉപയോഗശൂന്യമായ പേനകള്‍ കൈമാറി സെന്റ് ആന്‍സ് എ.യു.പി സ്‌കൂള്‍ നീലേശ്വരം. സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഹരിത കര്‍മ്മസേനയ്ക്ക്  പേനകള്‍ കൈമാറി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ഡെയ്‌സി ആന്റണി, ബിജു കെ.മാണി, മിഥുന്‍ ടി വി,പ്രിയ, കെ വി ശാന്തകുമാരി, സിസ്റ്റര്‍ അനിത ജോസഫ്, സരിത ടി.കെ, കെ ലത എന്നിവര്‍ പങ്കെടുത്തു.
 

date