Skip to main content

അവശകായിക താരങ്ങള്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കാം

അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഇല്ലാത്തവരുമായിരിക്കണം. അപേക്ഷകര്‍ 60ന് മുകളില്‍ പ്രായമുള്ളവരും അന്തര്‍ ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിവരുമായിരിക്കണം. കളരിപ്പയറ്റ് അഭ്യാസികള്‍ അന്തര്‍ ജില്ല, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തവരായിരിക്കണം. കായികരംഗത്തു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ,് വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നവംബര്‍ 30നകം അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കും നല്‍കണം. 30ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷാ ഫോമും  വിശദവിവരങ്ങളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലും ലഭ്യമാണ്. ഫോണ്‍: 9446027890, 9447481702

date