Skip to main content

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

1974 ലെ ജല മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം, 1981 ലെ വായു മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം പ്രകാരം, വ്യവസായ/വ്യവസായേതര സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപത്രം ലഭിക്കാന്‍ krocmms.nic.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. സ്ഥാപനാനുമതിയ്ക്കും പ്രവര്‍ത്തനാനുമതിക്കുമുള്ള അപേക്ഷകള്‍ നല്‍കാനും അനുമതിപത്രം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും സാധിക്കും. യൂനിറ്റുകള്‍ സ്ഥാപിതമാകുന്നതിന് മുമ്പ് സ്ഥാപനാനുമതിപത്രം നേടി നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ തന്നെ പ്രവര്‍ത്തനാനുമതിപത്രം നേടണ്ടതാണ്. സംരംഭകര്‍ വ്യവസായ/വ്യവസായേതര സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ബോര്‍ഡിന്റെ ദൂരപരിധി മാനദണ്ഡങ്ങളും മറ്റു മാര്‍ഗരേഖകളും മനസ്സിലാക്കുന്നത് അഭിലഷണീയമാണ്. ഇതിനായി keralapcb.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date