Skip to main content

നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം നവംബര്‍ എട്ടിന്

പത്തനംതിട്ട ഗവണ്‍മെന്റ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ചുമതലയില്‍ പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം  നവംബര്‍ എട്ടിന് ( തിങ്കള്‍)  രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.  ജീവന്‍ രക്ഷാമരുന്നുകള്‍ 15 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. പത്തനംതിട്ട ഗവണ്‍മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആസ്ഥാനമന്ദിരത്തില്‍ സമത സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് പുതിയ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, ബാങ്ക് പ്രസിഡന്റ് പി.ബി മധു, എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി എം.എ അജിത് കുമാര്‍,  ജില്ലാ ജോയിന്റ് രജിട്രാര്‍ എം.ജി. പ്രമീള, കോഴഞ്ചേരി അസി. രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എസ് സുമ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി രാജേഷ് എസ്. വള്ളിക്കോട്, ബാങ്ക് സെക്രട്ടറി കെ. അനില്‍, വൈസ് പ്രസിഡന്റ് ഹബീബ് മുഹമ്മദ്, ഭരണസമിതി അംഗം എന്‍.ഡി. വത്സല തുടങ്ങിയവര്‍ പങ്കെടുക്കും.
 

date