Skip to main content

ചോറ്റൂർ ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

 

 

ചോറ്റൂർ ഗവ. എൽ.പി സ്കൂളിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ എ നിർവഹിച്ചു. ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി ജാസർ അധ്യക്ഷനായിരുന്നു. 

 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ടി ആസാദ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി സിനോബിയ, സ്ഥിരം സമിതി അംഗങ്ങളായ ഷാഹിന തിരുത്തി, മുജീബ് വാലാസി, വാർഡ് മെമ്പർ വി. നജ്മ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മുഹമ്മദ് ഇസ്മായിൽ, പി.ടി.എ പ്രസിഡൻ്റ് യാഹു കോലിശ്ശേരി വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

 

date