Skip to main content

കർഷക തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം

കോട്ടയം: കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുടെ മക്കളിൽ ഉന്നത വിദ്യാഭ്യസ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/എയ്ഡഡ് കോളജുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പി.ജി കോഴ്സുകൾ ,റ്റി.റ്റി.സി., പോളിടെക്നിക്, പാരാമെഡിക്കൽ,ബി.എഡ്, ജനറൽ നഴ്സിംഗ് തുടങ്ങിയ കോഴ്സുകളിൽ മികച്ച വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം  www.agri workers fund .org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഡിസംബർ 31 നകം നൽകണം. വിശദവിവരത്തിന് കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.

date