Skip to main content

ദുരന്തനിവാരണ കൈപ്പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: വൈക്കം താലൂക്കിലെ കാലവർഷ- തുലാവർഷ  ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ സുഗമമായ ഏകോപനത്തിനു വേണ്ടി തയാറാക്കിയ ദുരന്ത നിവാരണ കൈപ്പുസ്തകം പ്രകാശനം ചെയ്തു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ.യ്ക്കു നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പ്രകാശനം നിർവഹിച്ചു. പാല ആർ.ഡി.ഒ. അനിൽ ഉമ്മൻ, വൈക്കം താലൂക്ക് ദുരന്ത നിവാരണ ചാർജ്ജ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ പി.ജി. രാജേന്ദ്രബാബു തഹസിൽദാർമാരായ കെ.കെ ബിനി, പി. സജി എന്നിവർ പങ്കെടുത്തു.

 

date