Skip to main content

ഹോമിയോ ഫാർമസിസ്റ്റ്; വോക്- ഇൻ-ഇന്റർവ്യൂ

കോട്ടയം: ജില്ലയിലെ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ ഒൻപതിന് രാവിലെ 10.30 ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃത എൻ.സി.പി / സി.സി.പി കോഴ്‌സ് പാസായവർക്ക് പങ്കെടുക്കാം. പ്രായം 18 നും 45 നും മധ്യേ .  പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. ബയോ ഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ ഹാജരാക്കണം. ഫോൺ: 0481 2583516.

date