Skip to main content

മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ എഗ്ഗർ നഴ്സറി ഉദ്ഘാടനം ഇന്ന്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഗ്രാമസമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ആരംഭിക്കുന്ന പുതിയ എഗ്ഗർ നഴ്സറി യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന്(നവംബർ ആറ്) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിക്കും. 3.89 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് അധ്യക്ഷത വഹിക്കും. 

മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ് പുഷ്പമണി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജെസ്സി ഷാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ നെബു ജോൺ, കെ.വി. ബിന്ദു, രാജേഷ് വാളിപ്ലാക്കൽ, ഗ്രാമപഞ്ചായത്തംഗം രജിതാ അനീഷ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.ഒ.ടി. തങ്കച്ചൻ, മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.കെ. മനോജ് കുമാർ, വെറ്റിനറി സർജൻ അനീഷ് കുമാർ എന്നിവർ പങ്കെടുക്കും.

date