Skip to main content

സാക്ഷരതാ മിഷന്റെ മികവുത്സവം ഏഴു മുതൽ

കോട്ടയം: സാക്ഷരതാ മിഷന്റെ സാക്ഷരത പരീക്ഷ മികവുത്സവം നവംബർ ഏഴു മുതൽ 14 വരെ നടക്കും. ജില്ലയിൽ  93 കേന്ദ്രങ്ങളിലായി 509 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. 402 സ്ത്രീകളും 107 പുരുഷന്മാരും ഇതിൽ ഉൾപ്പെടുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 168 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 15 പേരും ഭിന്നശേഷിക്കാരായ 27 പേരും മികവുത്സവം സാക്ഷരതാ പരീക്ഷയിൽ പങ്കാളികളാകുമെന്ന് സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ.വി.വി. മാത്യു അറിയിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യത്യസ്ത തീയതികളിലാണ് ഓരോ പഞ്ചായത്തിലും മികവുത്സവം നടക്കുന്നത്.

 

date