Skip to main content

മണ്ണ്, ജലസംരക്ഷണത്തിനായി ജില്ലയിൽ 2.5 കോടിയുടെ കയർഭൂവസ്ത്രം ഉപയോഗിക്കും - 65 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ധാരണ

കോട്ടയം: ജില്ലയിൽ 2.5 കോടി രൂപയുടെ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനായി 65 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ധാരണയായി. മണ്ണ്, ജലസംരക്ഷണത്തിനായി കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനായി വൈക്കം കയർ പ്രോജക്റ്റ് ഓഫീസ് സംഘടിപ്പിച്ച ഏകദിന സെമിനാർ വേദിയിലാണ് ധാരണയായത്. 

ഏറ്റുമാനൂർ കെ.എൻ.ബി. ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. രണ്ടാം സെഷൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു. എം.ജി.എൻ.ആർ.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. കയർ പ്രോജക്റ്റ് ഓഫീസർ എസ്. സുധാവർമ്മ, കയർ അപെക്‌സ് ബോഡി അംഗം കെ.ബി. രമ, ഹരിതകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. രമേശ, കയർ അസിസ്റ്റന്റ് രജിസ്ട്രാർ ഡി. സുധാമണി എന്നിവർ പ്രസംഗിച്ചു. ഫോമിൽ എം.ഡി. പി.വി. ശശീന്ദ്രൻ, കയർ ജിയോ ടെക്‌സ്‌റ്റെൽസ് പ്രോജക്റ്റ് കോ ഓർഡിനേറ്റർ എം.ജി. മോഹനൻ എന്നിവർ ക്ലാസെടുത്തു. 

date