Skip to main content

മഹാത്മാഗാന്ധി സർവകലാശാലയിലെ സമരം; ജില്ലാ കളക്ടർ യോഗം വിളിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർഥിനി നടത്തുന്ന നിരാഹാര സമരം തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ യോഗം വിളിച്ചു. സമരം നടത്തുന്ന വിദ്യാർഥിനിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. നിരാഹാരസമരത്തിലായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വിദ്യാർഥിനി അറിയിച്ചു. സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, തഹസിൽദാർ ലിറ്റി മോൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥിനിയ്ക്ക് ഗവേഷണം നടത്തുന്നതിന് എല്ലാ സൗകര്യവും ഒരുക്കി നൽകുമെന്ന് സർവകലാശാല യോഗത്തിൽ അറിയിച്ചതായും സമരവുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

date