Skip to main content

സാക്ഷരതാ പരീക്ഷ 'മികവുത്സവം' തുടങ്ങി.

സാക്ഷരതാ പഠിതാക്കള്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന സാക്ഷരതാ പരീക്ഷ 'മികവുത്സവം' തുടങ്ങി.നവംബര്‍ 14 വരെയുള്ള ദിവസങ്ങളിലായി ജില്ലയിലെ 65 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.2321 പേരാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. പഠിതാക്കളില്‍ 624 പേര്‍ പുരുഷന്മാരും 1697 സ്ത്രീകളും ആണ്.എസ് സി വിഭാഗത്തില്‍ നിന്ന് 876 പേരും 439 പേര്‍ എസ് ടി വിഭാഗത്തില്‍ നിന്നും പരീക്ഷ എഴുതുന്നുണ്ട്. പഠിതാക്കളില്‍ പരീക്ഷാഭീതി ഉളവാക്കാതെ എഴുത്തിന്റെയും വായനയുടെയും മികവ് പരിശോധനയാണ് സാക്ഷരതാ പരീക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ പഠിതാക്കള്‍ക്ക് ആത്മവിശ്വാസം പകരാനെത്തും.22 വയസു മുതല്‍ 86 വയസ് പ്രായമുള്ളവര്‍ വരെ പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടും.

 

date