Skip to main content

പ്രവർത്തനോദ്ഘാടനം ഇന്ന് (നവംബർ 8) 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന " കേരളത്തിലെ ജൈവകൃഷിയും വിപണനവും സംബന്ധിച്ച സർവേ 2020-21ന്റെ ജില്ലയിലെ പ്രവർത്തനോദ്ഘാടനം  ഇന്ന് (നവംബർ 8) വൈകിട്ട് 3 മണിക്ക്  ജില്ലാ കലക്ടർ  ഹരിത വി. കുമാർ  നിർവഹിക്കും. കൃഷി വകുപ്പ് തയ്യാറാക്കിയ ജൈവകർഷകരുടെ പട്ടികയിൽ നിന്നും തെരഞ്ഞെടുത്ത കർഷകരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ ജൈവകൃഷി രീതികളെ സംബന്ധിച്ചും ജൈവകൃഷിയുടെ വിള തിരിച്ചുളള വിസ്തൃതി, കൃഷി ചെലവ്, ഉൽപാദനം, വിപണന സാധ്യത, സംഭരണം, വരുമാനം എന്നിവ കണ്ടെത്തുക, കർഷകരുടെ പ്രയാസങ്ങൾ പഠിക്കുക, യഥാർത്ഥ ജൈവകർഷകരെ കണ്ടെത്തുക എന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് സർവേ നടത്തുന്നത്.

date