Skip to main content

ഹോസ്റ്റൽ പ്രവേശനം 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം -ആൺ), തിരുവില്വാമലയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം), ചേലക്കര (ആൺ) എന്നീ എം ആർ എസ്സുകളിലും നന്തിക്കര (ആൺ), എരുമപ്പെട്ടി (ആൺ), ചേലക്കര ( പെൺ), ഏങ്ങണ്ടിയൂർ (ആൺ), ചെറുതുരുത്തി (പെൺ) എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലും അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് 2021- 22 അധ്യയന വർഷത്തിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷികവരുമാനം 1,00,000 രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്രവർഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്, കോർപ്പറേഷൻ /നഗരസഭ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ ഗവ.എം ആർ എസ് വടക്കാഞ്ചേരി/ ചേലക്കര എന്നിവിടങ്ങളിൽ നവംബർ 15 വൈകീട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. മറ്റ് വിഭാഗങ്ങൾക്ക് 9% സീറ്റുകളിൽ പ്രവേശനം നൽകും. അപേക്ഷകരുടെ വിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. കൂടാതെ ഹോസ്റ്റലുകളിൽ റസിഡന്റ് ട്യൂട്ടർമാരുടെ  സേവനവും സ്പോർട്സ്, ആർട്സ്, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ പ്രത്യേക കോച്ചിംഗും ഉണ്ടായിരിക്കും. ഫോൺ: 0487 2360381

date