Skip to main content

ജില്ലയിൽ ഇന്ന് (07.11.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 155 പേർ (6 ഒന്നാം ഡോസും, 149 രണ്ടാം ഡോസും

 

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 8 പേർ (2 ഒന്നാം ഡോസ്, 6 രണ്ടാം ഡോസ് 

ജില്ലയിൽ ഇന്ന് (07.11.2021) ആകെ 155 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 5 മുന്നണി പ്രവർത്തകർ രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 6 പേർ ഒന്നാം ഡോസും 99 പേർ രണ്ടാം ഡോസുമടക്കം 105 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 28 പേരും, 60 വയസിനു മുകളിലുള്ള 17 പേരും വീതം രണ്ടാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 8 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ള 2 പേർ ഒന്നാം ഡോസും 5 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു വരെയുള്ളവരിൽ ഒരാൾ രണ്ടാം ഡോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date