Skip to main content

പ്ലസ് വൺ സപ്ലിമെൻ്ററി പ്രവേശന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ സപ്ലിമെൻ്ററി പ്രവേശന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന സമയം നവംബർ 3ന് വൈകീട്ട് 5 മണി വരെ. ഏകജാലക പ്രവേശനത്തിൻ്റെ വിവിധ അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും ഒക്ടോബർ 28 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാൻ സമയം നൽകിയിരുന്നു. 

3627 ഒഴിവുകളാണ് വിവിധ കോമ്പിനേഷനുകളിലായി ജില്ലയിൽ ഉണ്ടായിരുന്നത്. സംവരണതത്വം പാലിച്ച് നിലവിലെ വേക്കൻസിയിൽ ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളായിട്ടാണ് അലോട്ട്മെൻ്റിന് പരിഗണിച്ചിട്ടുള്ളത്.' അലോട്ട്മെൻ്റ് ലെറ്റർ "HSCAP " അഡ്മിൻ യൂസറിലെ "Print Allotment Letter" എന്ന മെനുവിലൂടെ പ്രിൻ്റ് എടുത്ത് പ്രവേശന സമയത്ത് നൽകേണ്ടതാണ്. പ്രവേശനം നേടേണ്ട സമയവും ദിവസവും അനുവദിച്ച് നൽകിയിട്ടുണ്ട്. കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും വിദ്യാർത്ഥിക്ക് നിർദ്ദിഷ്ട സമയത്ത് പ്രവേശനം നേടാൻ കഴിഞ്ഞില്ലെങ്കിൽ അതത് സ്കൂൾ പ്രിൻസിപ്പാളിനെ അറിയിച്ച് മറ്റൊരു സമയം പ്രവേശന പരിധിയുടെ അവസാന ദിവസത്തിന് മുമ്പായി വാങ്ങേണ്ടതാണ്. എസ്എസ്എൽസി കാർഡ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയന്റുകൾ അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലുകൾ പ്രവേശന സമയത്ത് ഹാജരാക്കണം. 

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ/കണ്ടെയ്ൻമെൻ്റ് സോണിലുള്ളവർ, നീരീക്ഷണത്തിൽ കഴിയുന്നവർ, പ്ലസ് വൺ പ്രവേശനം നേടുന്നതിന് നേരിട്ട് ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈൻ പ്രവേശനം നേടുന്നതിന് നവംബർ 2 മുതൽ 3 ന് വൈകീട്ട് 4 മണി വരെ ലഭ്യമാകും. ഇവർ കാൻഡിഡേറ്റഡ് ലോഗിനിലെ "online Joining " എന്ന ലിങ്കിലൂടെ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഓരോന്നു 100 കെ.ബിയിൽ താഴെ പിഡിഎഫ് ഫോർമാറ്റായി അപ്പ്ലോഡ് ചെയ്ത് സ്കൂളിലേക്ക് ഫോർവേർഡ് ചെയ്യേണ്ടതാണ്. 
  
വർദ്ധിപ്പിച്ച മാർജിനൽ സീറ്റ് അവകാശപ്പെടാനുള്ള ലിങ്ക് നവംബർ 3ന് പ്രസിദ്ധീകരിക്കും. മാർജിനൽ സീറ്റ് വർദ്ധനവിലുടെ ലഭ്യമാകുന്ന സീറ്റുകളും സപ്ലിമെൻ്ററി അലോട്ട്മെൻ്റിലെ വേക്കൻസിയും പരിഗണിച്ച് സ്കൂൾ ട്രാൻസ്ഫർ/കോമ്പിനേഷൻ ട്രാൻസ്ഫർ നവംബർ 5ന് പ്രസിദ്ധീകരിക്കുന്നതാണ്.  ഏകജാലകത്തിൽ മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ "Apply for School / Combinal on Transfer" എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെൻ്ററി അലോട്ട്മെൻ്റ് കൂടി ഉണ്ടാകുന്നതാണെന്ന് ജില്ലാ 
ഹയർ സെക്കന്ററി കോർഡിനേറ്റർ വി എം കരീം അറിയിച്ചു.

date