Skip to main content

നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാർഡിന് അപേക്ഷിക്കാം

യുവജന കായിക ക്ഷേമ മേഖലകളിൽ 2020-21 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ ക്ലബുകളിൽ നിന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി ശുചിത്വം, സാമൂഹ്യ അവബോധം സൃഷ്ടിക്കൽ, കലാ കായിക, സാഹസിക പരിപാടികളുടെ സംഘാടനം, കോവിഡ്കാല പ്രതിരോധ പ്രവർത്തനങ്ങൾ മഴവെള്ള സംഭരണം, ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ തുടങ്ങിയ മേഖലകളിലെ 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. താല്പര്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിശദാംശങ്ങളും ഫോട്ടോകളും, വീഡിയോകളും, പത്ര കട്ടിംഗുകളും, ചാർട്ടഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകളും സഹിതം നവംബർ 12നകം ജില്ലാ യൂത്ത് ഓഫീസർ, നെഹ്റു യുവ കേന്ദ്ര അയ്യന്തോൾ, തൃശൂർ-3 എന്ന വിലാസത്തിൽ നൽകണം. വിവരങ്ങൾക്ക് : nykthrissur@gmail.com ഫോൺ :6282296002,9497632087, 0487 360355

date