Skip to main content

കുടുംബശ്രീ- എസ് വി ഇ പി സംരംഭകരെ ആദരിച്ചു

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പൈലറ്റ് പദ്ധതിയായ പ്രധാനമന്ത്രി യുവ യോജന 2.0 പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. കൊടകര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമുകളിലൂടെ സംരംഭം ആരംഭിച്ച നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ ശ്യാമ സുരേഷിന് പി എം യുവ ബെസ്റ്റ് ന്യൂ എന്റർപ്രൈസ് അവാർഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിലെ വി എ ശരത്ത്  പി എം യുവ ബെസ്റ്റ് സ്കെയിൽ അപ് എന്റർപ്രൈസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും,  നെന്മണികര ഗ്രാമ പഞ്ചായത്തിലെ സിനി നിധിൻ ഈ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നോമിനേഷനും നേടി. ഈ സംരംഭകരെ ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ ബി എൻ എസ് ഇ പി കമ്മിറ്റിയും ചേർന്ന്  ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം ആർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ഷീല ജോർജ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജർ വി എം മഞ്ഞ് ജിഷ് , ബിഡി ഒ അജയ് ഘോഷ്, നെന്മണിക്കര, പുതുക്കാട്, തൃക്കൂർ സിഡിഎസ് കളിലെ ചെയർ പേഴ്സൺമാർ , ബ്ലോക്ക് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date