Skip to main content

മാള ഗവ ഐടിഐയിൽ വനിതാ സീറ്റിൽ ഒഴിവുകൾ

മാള കെ കെ എസ് ഗവ ഐടിഐയിൽ വിവിധ ട്രേഡുകളില്‍ വനിതാസംവരണത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ടി സി, അഡ്മിഷന്‍ ഫീസ് എന്നിവ സഹിതം നവംബർ രണ്ടിന്  രാവിലെ 11ന് ഐടിഐയില്‍ എത്തിച്ചേരണം. പുതിയതായി ചേരാന്‍ താല്‍പര്യമുള്ള വനിതാ അപേക്ഷകര്‍ക്ക് നവംബർ 5 വരെ ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9633835408

date