Skip to main content

കോവിഡ് മുൻകരുതലിന്റെ ഭാഗമായി അധ്യാപകർക്കും രക്ഷിതാക്കൾക്കും ക്ലാസെടുത്തു 

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും  ആരോഗ്യവകുപ്പും സംയുക്തമായി  'സ്കൂൾ തുറക്കുമ്പോഴുള്ള കോവിഡ് മുൻകരുതലുകൾ' എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവൽക്കരണ ക്ലാസ് നടത്തി. നവംബർ ഒന്നിന് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്കുള്ള ആശങ്ക കുറയ്ക്കുന്നതിനും എടുക്കേണ്ട മുൻകരുതലുകൾ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ റോബിൻ  'കോവിഡ് മുൻകരുതലുകൾ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. വൈസ്‌ പ്രസിഡന്റ് ഇ കെ നിഷാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി അനിതരാമൻ, വാർഡ് മെമ്പർ പി എസ് അലി, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ പുന്നയൂർക്കുളം പഞ്ചായത്തിയിലെ 14 വിദ്യാലയങ്ങളിലേക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ, ബ്ലീച്ചിങ് പൗഡർ എന്നിവയും വിതരണം ചെയ്തു.

date